24.6 C
Kottayam
Saturday, June 6, 2026

Gold Rate Today:സ്വർണവിലയിൽ വർദ്ധനവ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി 960 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 37400 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3850 രൂപയാണ്.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഇതിൽ ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 



ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

- Advertisement -

ഒക്ടോബർ 01    – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില – 37200 രൂപ
ഒക്ടോബർ 02    – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില – 37200 രൂപ
ഒക്ടോബർ 03    – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില – 37480 രൂപ
ഒക്ടോബർ 04    – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില – 37880 രൂപ
ഒക്ടോബർ 05    – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില – 38200 രൂപ
ഒക്ടോബർ 06    – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില – 38280 രൂപ
ഒക്ടോബർ 07    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില – 38280 രൂപ
ഒക്ടോബർ 08    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 38280 രൂപ
ഒക്ടോബർ 09    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 38280 രൂപ
ഒക്ടോബർ 10    –  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില – 38080 രൂപ
ഒക്ടോബർ 11    –  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില – 37520 രൂപ
ഒക്ടോബർ 12    –  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില – 37320 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week