24 C
Kottayam
Sunday, June 7, 2026

വിമാനത്താവളത്തിൽ 30 മണിക്കൂർ കുടുങ്ങി രഞ്ജു രഞ്ജിമാർ; ഡീപോർട്ട് ചെയ്യാൻ ശ്രമം

Must read

30 മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ അനുഭവം പങ്കുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഡീപോര്‍ട്ട് നടത്താനായിരുന്നു ശ്രമമെന്നും അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ അനുഭവം വിവരിച്ചത്.

പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം നിരവധി തവണ ദുബായില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇമിഗ്രേഷന്‍ പരിശോധനയില്‍ സിസ്റ്റത്തില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്ന സംശയത്തില്‍ ഡീപോര്‍ട്ട് ചെയ്യാനായിരുന്നു നീക്കം.

എന്നാല്‍ തിരിച്ചുപോകാന്‍ രഞ്ജു തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ വിമാനത്താവള അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ദുബായില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ദുബായിയിലെ തന്റെ ബ്യൂട്ടികെയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് രഞ്ജു ദുബായില്‍ എത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് ദുബായിയില്‍ വിമാനമിറങ്ങിയത്. ഒരു രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞ അവര്‍ അടുത്ത ദിവസം രാവിലെ ആണ് പുറത്തിറങ്ങിയത്.

- Advertisement -

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ദുബായിയില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്നും അതിന് വഴി ഒരുക്കാനായതില്‍ സന്തോഷമുണ്ടെന്നും വീഡിയോയില്‍ രഞ്ജു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week