24.2 C
Kottayam
Sunday, June 7, 2026

ഹിജാബ് നിരോധനം: ശരിവെച്ചും റദ്ദാക്കിയും ഭിന്നവിധി, വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

Must read

ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി വന്നതോടെ കേസിലെ തീര്‍പ്പ് ഇനിയും നീളും. ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോള്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി പ്രസ്താവം നടത്തി. തുടര്‍ന്നാണ് ഭിന്നവിധിയായതിനാല്‍ കേസ് ഇനി ഏത് ബഞ്ച് കേള്‍ക്കണം എന്നതില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്ക് കേസ് റഫര്‍ ചെയ്തത്.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും അടക്കം നല്‍കിയ 25 ഹര്‍ജികളും തള്ളിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവെക്കുന്നതായി വിധി പ്രസ്താവം നടത്തിയത്. എന്നാല്‍ ഫെബ്രുവരി അഞ്ചിലെ ഹൈക്കോടതി വിധി റദ്ദാക്കുന്നുവെന്നും നിരോധനം നീക്കാന്‍ ഉത്തരവിടുന്നുമെന്നുമാണ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ വിധി. ചീഫ് ജസ്റ്റിസാണ് ഇനി കേസിന്റെ തുടര്‍നടപടി ഏത് ബഞ്ചിന് വിടണം എന്നത് തീരുമാനിക്കുക.

25 ഹര്‍ജികള്‍; പത്ത് ദിവസംനീണ്ട വാദംകേള്‍ക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളും ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

- Advertisement -

ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി കെ നവദഗി എന്നിവര്‍ ഹാജരായി. പത്ത് ദിവസം വാദംകേള്‍ക്കല്‍ നീണ്ടുനിന്നു.

- Advertisement -

ഹര്‍ജിക്കാരുടെ വാദം

  • ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്.
  • ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ അത് തടയാന്‍ കോടതികള്‍ക്ക് ആകില്ല.
  • സിഖ് വിഭാഗത്തിന് തലപ്പാവെന്നപോലെത്തന്നെ പ്രാധാന്യമേറിയതാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ്.
  • ഭരണഘടനയുടെ അനുഛേദം 19 (1) (എ) പ്രകാരം ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
  • ഹിജാബ് നിരോധന ഉത്തരവ് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്.
  • അവകാശം ഭരണഘടനപരമായി സംരക്ഷിക്കപെടുന്നുണ്ട്.
  • മതപരമായി മാത്രമല്ല, സാംസ്‌കാരികമായ ആചാരമാണെങ്കില്‍പ്പോലും ഹിജാബ് വിലക്കാനാവില്ല.
  • അനിവാര്യമായ മതാചാരം പരിശോധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല.
  • മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുടിയും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
  • വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

കര്‍ണാടക സര്‍ക്കാരിന്റെ വാദം

  • ഹിജാബ് ധരിക്കല്‍ മതാചാരമാണ്. എന്നാല്‍ അനിവാര്യമായ മതാചാരമല്ല.
  • മതാചാരം അനിവാര്യമാണെന്ന് വിലയിരുത്തണമെങ്കില്‍ അത് പാലിച്ചില്ലെങ്കില്‍ മതത്തില്‍നിന്ന് പുറത്തുപോകുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഹിജാബിന്റെ കാര്യത്തില്‍ അങ്ങനെയില്ല.
  • 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിവെച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആണ് ഹിജാബ് വിവാദത്തിന് കാരണം.
  • ഹിജാബ് നിരോധന ഉത്തരവ് ഏതെങ്കിലും മതത്തിനെ ലാക്കാക്കിയല്ല, മതേതര സ്വഭാവം ഉള്ളതാണ്.
  • സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്.

കര്‍ണാടക ഹൈക്കോടതി പരിഗണിച്ച വിഷയങ്ങള്‍

- Advertisement -
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയത് ഭരണഘടനയുടെ അനുച്ഛേദം 19(1), 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ?
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യൂണിഫോം നിര്‍ബന്ധമാക്കിയുള്ള ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയിലെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണോ?

കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്

  • ഹിജാബ് ധരിക്കല്‍ ഇസ്ലാം മതത്തില്‍ അനിവാര്യമല്ല.
  • ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week