പത്തനംതിട്ട: നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം.മലയാലപ്പുഴയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്നത്.ദേവകി എന്ന സ്ത്രീ ആണ് പൂജകൾ ചെയ്യുന്നത്.മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. പരാതി ലഭിച്ചിട്ടും മലയാലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഇന്ന് രാവിലെ നാട്ടുകാർ മന്ത്രവാദിനിയുടെ വീട് ഉപരോധിച്ചു.തുടർന്ന് വിവിധ യുവജന സംഘടനകളും ഉപരോധം തുടരുകയാണ്.ഡിവൈഎഫ്ഐ, കോൺഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീ ആണ് പൂജകൾ ചെയ്യുന്നത്. ഈ സ്ഥലത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും എതിർത്തിരുന്നു. മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്.
മന്ത്രവാദിനിയെ അറസ്റ്റ് ചെയ്യാതെ ഉപരോധത്തിൽ നിന്നും പിന്മാറില്ലെന്ന് നാട്ടുകാർ.ഈ കേന്ദ്രത്തിൽ വർഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നു എന്ന് ആക്ഷേപമുണ്ട്.ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്പില് പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചു പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു.
മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു.സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.നാട്ടുകാര്‍ക്ക് ഭീഷണിയായി ഒരു മന്ത്രവാദ കേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ നിയമപരമായി നീങ്ങാന്‍ ഇവിടെ പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ നാട്ടുകാർ സംഘടിച്ച് രംഗത്ത് എത്തിയത്.