എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും റിമാന്‍ഡില്‍

ഇരവിപുരം: എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചശേഷം കാമുകനൊപ്പം പോയ യുവതിയെയും കാമുകനായ യുവാവിനെയും റിമാന്‍ഡ് ചെയ്തു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി ആന്‍സി, ഇവരുടെ കാമുകന്‍ അരുവിക്കര മുങ്ങേല സ്വദേശി അഖില്‍ എന്നിവരാണ് ജയിലിലായത്.

റംസിയുടെ ആത്മഹത്യയ്ക്കുശേഷം നീതിക്കായി രൂപവത്കരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിനായിരുന്നു അഖില്‍. കഴിഞ്ഞ 18-നാണ് യുവതിയെ കാണാതായത്. ഇരവിപുരം പോലീസ് ഇരുവരെയും മൂവാറ്റുപുഴയില്‍നിന്നാണ് പിടികൂടിയത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖിലിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു.

ഈ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴയിലുണ്ടെന്നു കണ്ടെത്തിയത്. എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവാറ്റുപുഴയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.ഇരവിപുരം എസ്.എച്ച്.ഒ. വിനോദ് കെ., എസ്.ഐ.മാരായ അനീഷ് എ.പി., ബിനോദ്കുമാര്‍, ദീപു, ഷെമീര്‍, ജി.എസ്.ഐ.മാരായ ആന്റണി, ജയകുമാര്‍, എ.എസ്.ഐ. ഷിബു ജെ.പീറ്റര്‍, സി.പി.ഒ. അജി, വനിതാ സി.പി.ഒ. അശ്വതി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News