കൊച്ചി കോര്‍പറേഷനില്‍ സി.പി.എമ്മിനെ ഞെട്ടിച്ച് കൗണ്‍സിലറുടെ രാജി; യു.ഡി.എഫിന് പിന്തുണ

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കൗണ്‍സിലറുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലറുമായ എം.എച്ച് അഷ്റഫ് ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് രാജി പ്രഖ്യാപനം. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് കൗണ്‍സിലറുടെ രാജി.

അതേസമയം കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അദേഹം വ്യക്തമാക്കി. നിലവില്‍ രണ്ട് യുഡിഎഫ് വിമതരുശട പിന്തുണയിലാണ് കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിന്റെ ഭരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News