അവിഹിത ബന്ധം നേരില്‍ കണ്ട അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

പൂനെ: അവിഹിത ബന്ധം നേരില്‍ കണ്ട അമ്മായിയമ്മയെ മരുമകളും കാമുകനും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ചു കൊന്നു. മുംബൈയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതിനാണ് അമ്മായിയമ്മയെ കാമുകനൊപ്പം ചേര്‍ന്ന് 28കാരിയായ യുവതി കൊലപ്പെടുത്തിയത്.

കാമുകന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. തുടര്‍ന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. വീട്ടില്‍ കല്ല് കൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ 57കാരിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

28കാരിയെയും കാമുകന്‍ ദീപക് മാനെയും ഒരുമിച്ച കണ്ട 57കാരി ഇരുവരും തമ്മിലുളള ബന്ധം മകനോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഭര്‍തൃമാതാവിനെ കൊല്ലാന്‍ യുവതിയെയും കാമുകനെയും പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News