നടന്‍ മുരളി മോഹന്റെ യഥാര്‍ത്ഥ മുഖം പരസ്യമാക്കി യുവതി; അയച്ച മോശം മെസേജുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതം പുറത്ത് വിട്ടു

കൊച്ചി: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് മുരളി മോഹന്‍. ഡയമന്‍ഡ്സ്, കേരളം വര്‍മ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മുരളി മോഹന്‍. അതെ സമയം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മിനിസ്‌ക്രീന്‍ രംഗത്തും ഏറെ സജീവമാണ് താരം. എന്നാല്‍ ഇപ്പോള്‍ താരത്തിന് എതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ദിലീപ് നായക വേഷത്തില്‍ എത്തിയ സിനിമയായ റോമിയോയില്‍ ഒരു സിബിഐ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നടന്‍ കൂടുതല്‍ സുപരിചിതനാകുന്നത്. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹത്തിന് എതിരെ ഒരു യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവ എഴുത്തുകാരി അശ്വതിക്കാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ താരം അയച്ചിരിക്കുന്നത്.

മുരളി മോഹന്റെത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയിരിക്കുന്നത്. ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിച്ചിട്ടുണ്ട്. യുവതിയോട് വാട്സ്ആപ്പില്‍ വരാന്‍ ആവശ്യപ്പെട്ട് നമ്പര്‍ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങള്‍ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് പങ്കുവച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ യുവതി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നതും. നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News