വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ നിന്ന് റേഡിയോ സിഗ്‌നലുകള്‍; പിന്നില്‍ അന്യഗ്രഹ ജീവികള്‍! സത്യാവസ്ഥ ഇതാണ്
ന്യൂയോര്‍ക്ക്: വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ നിന്ന് റേഡിയോ സിഗ്‌നലുകള്‍. നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് ഈക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡില്‍ നിന്നാണ് എഫ്.എം സിഗ്‌നലുകള്‍ ലഭിച്ചതെന്ന് നാസ വ്യക്തമാക്കി. ഇതാദ്യമായാണ് ഇങ്ങനെ സിഗ്‌നലുകള്‍ ലഭിച്ചതെന്നും നാസ പറയുന്നു.
അതേസമയം ഇത് അന്യഗ്രഹ ജീവികളുള്ളതിന്റെ സൂചന അല്ലെന്നും നാസ വിശദീകരിച്ചു. ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡിന്റെ ഭാഗമായി ഇലക്ട്രോണുകള്‍ ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരം സിഗ്‌നലുകള്‍ ലഭ്യമാകുന്നത്. വ്യാഴത്തിന്റെ കാന്തിക മണ്ഡലത്തില്‍ ഈ ഇലക്ട്രോണുകള്‍ ചുറ്റുന്നുണ്ട്. ഈ ഇലക്ട്രോണുകള്‍ പുറപ്പെടുവിക്കുന്ന പ്രഭാപടലമാണ് റേഡിയോ സിഗ്‌നലുകള്‍ ഉണ്ടാകാന്‍ കാരണമായതെന്നും നാസ വ്യക്തമാക്കി.
അതേസമയം എണ്ണൂറു കിലോമീറ്ററിലധികം ആഴമുള്ള വന്‍ സമുദ്രങ്ങള്‍ ഗ്യാനിമീഡില്‍ ഉണ്ടെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. നിലവില്‍ സമുദ്രങ്ങളുള്ള അഞ്ച് ഉപഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്. വ്യാഴത്തിന്റെ തന്നെ യൂറോപ്പയും കാലിസ്റ്റോയും ശനിയുടെ ടൈറ്റാനും എന്‍സെലാഡസുമാണ് അവ.