കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായതോടെ ഭര്‍ത്താവിന്റെ കഴിവുകള്‍ നഷ്ടമായെന്നു ഭാര്യ; ആരോപണം നിഷേധിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ചെന്നൈ: ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായതോടെ തന്റെ ഭര്‍ത്താവിന്റെ കഴിവുകള്‍ നഷ്ടമായെന്നും ഇത് മൂലം അദ്ദേഹത്തിന്റെ അമേരിക്കന്‍ കമ്പനിയിലെ ജോലി പോയെന്നും ചൂണ്ടിക്കാട്ടി യുവതി രംഗത്ത്. നാല്‍പതുകാരനായ മാര്‍ക്കറ്റിംഗ് വിഭാഗം ജോലിക്കാരന്റെ ഭാര്യയുടേതാണ് ആരോപണം.

ചെന്നൈയില്‍ നിന്നുള്ള വാക്സിന്‍ വോളന്റിയറുടെ ഭാര്യയാണ് ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. അതേസമയം, ആരോപണം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. ആരോപണത്തിനെതിരെ വന്‍തുക മാനനഷ്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

സൃഷ്ടിപരമായ കഴിവുകള്‍ ഉണ്ടായിരുന്ന ഭര്‍ത്താവിന് ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാനാവുന്നില്ല. മികച്ച എഴുത്തുകാരനായ ഭര്‍ത്താവിന് അതിവേഗത്തില്‍ ചെയ്യേണ്ട ജോലിയില്‍ വന്ന അസാധാരണ കാലതാമസം നിമിത്തം ജോലി നഷ്ടമായി. വളരെ നിസാരമായി ചെയ്യാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പേയ്മെന്റ് പോലും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഭര്‍ത്താവുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഇയാള്‍ വാക്സിന്‍ പരീക്ഷണത്തിന് വിധേയനായത്. ഇക്കാര്യം തുറന്ന് പറഞ്ഞത് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണെന്നും യുവതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News