KeralaNews

വൈക്കത്ത് യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

വൈക്കം: യുവതിയെ വീട്ടില്‍ നിന്ന് പുലര്‍ച്ച കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. ബഹളംകേട്ട് എത്തിയ അയല്‍ക്കാരനായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു.യുവതിയെ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളുടെ ബഹളം കേട്ടെത്തിയ വൈക്കം ടി.വിപുരം പൈനുങ്കല്‍ മുട്ടുമന ദേവസ്യയാണ് (70) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

അതേസമയം സംഘര്‍ഷസമയം ദേവസ്യയെ യുവതിയെ കടത്തിക്കൊണ്ടുപോയ ടി.വിപുരം മണ്ണത്താനം സ്വദേശി വിഷ്ണു പിടിച്ചു തള്ളിയതായി യുവതിയുടെ സഹോദരന്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.അടുത്തകാലത്ത് യുവതിയുടെ വീട് പണിയാന്‍ എത്തിയ കെട്ടിട നിര്‍മാണത്തൊഴിലാളിയായ വിഷ്ണുവുമായി അടുപ്പത്തിലാകുകയായിരുന്നു.

പുലര്‍ച്ച വൈക്കത്തുനിന്ന് പോയ കമിതാക്കള്‍ രജിസ്റ്റര്‍ വിവാഹത്തിനുശേഷം വൈക്കം പൊലീസ് സ്‌റ്റേഷനിലെത്തി.യുവതിയുടെ സഹോദരന്‍ യുവാവിനെതിരെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button