കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കോടിയ രണ്ടുവയസുകാരന്‍ കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍; രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കൈയില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കൊടിയ രണ്ടു വയസുകാരന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയാണ് ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെട്ടത്. റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റര്‍ അകലെ ബസ് ബ്രേക്കിട്ടു നിന്നത് ദുരന്തം ഒഴിവാക്കി.

ഉദിയന്‍കുളങ്ങര ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ജംഗ്ഷനു സമീപത്തെ സൈക്കിള്‍ വില്‍പന കേന്ദ്രത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്നു നെയ്യാറ്റിന്‍കരയില്‍ നിന്നുവന്ന കുടുംബം.

കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാനാണ് അപ്രതീക്ഷിതമായി കുഞ്ഞ് റോഡിലേക്ക് കടന്നത്. ഈ സമയം റോഡിലൂടെ വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റര്‍ അകലെ വരെ എത്തി നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News