24.3 C
Kottayam
Monday, June 15, 2026

അട്ടപ്പാടി മധു കേസില്‍ വീണ്ടും കൂറുമാറ്റം, ഇന്നു കൂറുമാറിയത് പന്ത്രണ്ടാം സാക്ഷി

Must read

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറി. വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്.

ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങിയത്. പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

- Advertisement -

അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സി.രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം...

മന്ത്രിയെ 'കിങ്ങിണിക്കുട്ടന്‍' എന്ന് പരിഹസിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്. നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂര്‍വം സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള...

നിപയിൽ ആശ്വാസം, പുതിയ രോഗബാധയില്ല; സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ്...

Popular this week