24.9 C
Kottayam
Monday, May 20, 2024

സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ തലവേദനയാകും; ലോകരാജ്യങ്ങള്‍ക്ക് താലിബാന്‍റെ ഭീഷണി

Must read

കാബൂൾ: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാവണമെന്ന് താലിബാൻ. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളോടാണ് തങ്ങളുടെ ഭരണകൂടത്തെ അംഗീകരിക്കാൻ തയ്യാറാവണമെന്ന് താലിബാൻ ആവശ്യപ്പെട്ടത്. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടർന്നാൽ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെയൊന്നാകെ ബാധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.

താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ലോകരാജ്യങ്ങൾ അഫ്ഗാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ.

അമേരിക്കയോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു. ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടർന്നാൽ, അഫ്ഗാനിസ്താൻ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് അഫ്ഗാനിൽ മാത്രമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന് കരുതരുത്. അത് ലോകത്തിന്റെയാകെ പ്രശ്നമായി മാറും’, താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

നേരത്തെ താലിബാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായതിന് കാരണം ഇരു രാജ്യങ്ങളും തമ്മിൽ കൃത്യമായ നയതന്ത്ര ബന്ധങ്ങളില്ലാതിരുന്നതാണ്. അന്നുണ്ടായിരുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹരിക്കാനാവുന്നതായിരുന്നു. ലോകരാജ്യങ്ങൾ തങ്ങളെ അംഗീകരിക്കണമെന്നും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.

സർക്കാരിനെ അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളിലും പുറത്തും വിദേശ പ്രതിനിധികൾ താലിബാൻ പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ചൈന തുർക്കി പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ താലിബാനുമായി ചർച്ചകൾ നടത്തുകയും അഫ്ഗാനിസ്താന് പിന്തുണ വാദ്ഗാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈന അഫ്ഗാൻ സർക്കാരിന് സാമ്പത്തിക പിന്തുണയും വാദ്ഗാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week