KeralaNews

ഓണം ബമ്പര്‍ അടിച്ചവരില്‍ ഏറ്റവും ബുദ്ധിമാന്‍ ഈ ഭാഗ്യവാന്‍,പണം ചിലവാക്കുന്നത് കണ്ട് പഠിയ്ക്കണം,ലോട്ടറിയടിച്ചശേഷം ചെയ്ത കാര്യങ്ങള്‍ ഇവയാണ്‌

കൊച്ചി:തിരുവോണം ബംബറിന് പിന്നാലെ ഇതാ പൂജ ബംബർ ഇറക്കിയിരിക്കുകയാണ് സർക്കാർ. 12 കോടിയാണ് സമ്മാനത്തുക. ഓണം ബംബർ വൻ ഹിറ്റായതോടെ പൂജ ബംബർ വാങ്ങാനും ആളുകൾ തിക്കും തിരക്കും കൂട്ടിത്തുടങ്ങി. അതിനിടയിൽ ഇപ്പോഴിതാ രണ്ട് കൊല്ലം മുൻപ് ബംബർ ലോട്ടറിയായ 12 കോടി അടിച്ച മറ്റൊരു ഭാഗ്യവാന്റെ വീഡിയോ ആണ് വൈറലാകുന്നത്.

2021 ൽ ഓണം ബംബർ അടിച്ച ജയപാലനാണ് താൻ പണം എങ്ങനെ വിനിയോഗിച്ചുവെന്ന് ബിഹൈൻവുഡ്സിനോട് തുറന്ന് പറഞ്ഞത്. ബുദ്ധിപരമായ കൈകാര്യം ചെയ്തത് കൊണ്ട് തന്നെ തനിക്ക് പ്രയാസങ്ങളോന്നും നേരിടേണ്ടി വന്നില്ലെന്ന് ജയപാലൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘ഓട്ടോ ഡ്രൈവറായിരുന്നു. ലോട്ടറി അടിച്ച പൈസ കൊണ്ട് സ്ഥലം വാങ്ങിച്ചു, ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടു. ഇപ്പോൾ കൃത്യമായി മനസിലായിട്ടുണ്ട് എങ്ങനെയാണ് പണം ചെലവാക്കേണ്ടതെന്ന്. ഇനി ബിസിനസ് ആയിട്ടൊക്കെ മുന്നോട്ട് പോകണം. ലോട്ടറി അടിച്ച ദിവസം ഞാൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.

പാർട്ടി പരിപാടിയുടെ ബോർഡ് വെക്കാൻ ഉണ്ടായിരുന്നു. അതിന് പോകാനിരിക്കുമ്പോൾ വാർത്ത കണ്ടു. വാർത്തയിൽ ലോട്ടറി അടിച്ചു ആളെ കിട്ടിയില്ലെന്ന് പറയുന്നുണ്ടായിരുന്നു. നമ്പർ കണ്ടപ്പോൾ സംശയം തോന്നി. ടിക്കറ്റ് നോക്കിയപ്പോൾ മനസിലായി സമ്മാനം അടിച്ചെന്ന്. പക്ഷേ അന്ന് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിറ്റേന്ന് പത്രം നോക്കി ഒന്നൂടെ ഉറപ്പിക്കാമെന്ന് കരുതി. പേപ്പറ് വന്ന് കഴിഞ്ഞപ്പോ ഉറപ്പിച്ചു.

ടിക്കറ്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളൂ. മകനോടും ഭാര്യയോടും കാര്യം പറഞ്ഞ ശേഷം മകന്റ് ഭാര്യ പിതാവുമായി ആലോചിച്ച് പിറ്റേന്ന് തന്നെ ബാങ്കിൽ ടിക്കറ്റ് കൊണ്ടുകൊടുത്തു. അദ്ദേഹം റവന്യൂ വകുപ്പിലായിരുന്നു. പേപ്പറുകളൊന്നും പ്രശ്നമില്ലായിരുന്നു. അതോണ്ട് പെട്ടെന്ന് നടപടികൾ പൂർത്തിയായി. അതിന് ശേഷം മാത്രമാണ് ലോട്ടറി അടിച്ച വിവരം പുറത്ത് പറഞ്ഞത്.

ഞാൻ എഫ്ഡിയാണ് ഇട്ടത്. അതിന്റെ പലിശ മ്യൂച്ചൽ ഫണ്ടിലേക്ക് പോകും. ലോട്ടറി അടിച്ച പൈസ കൊണ്ട് വാങ്ങിയ ഒരു ഭൂമിയിൽ വീടില്ല, മറ്റൊരു ഭൂമിയിൽ വീടുണ്ടെങ്കിലും വാടകയ്ക്ക് കൊടുക്കാൻ പറ്റിയിട്ടില്ല. ഒരു ചെമ്മീൻ കണ്ടി വാങ്ങിയിരുന്നു. ഇനിയിപ്പോ എന്തെങ്കിലുമൊരു ബിസിനസ് തുടങ്ങണം.

12 കോടിയാണ് അടിച്ചത്. 7 കോടി ചില്ലാൻ തുകയാണ് കിട്ടിയത്. ലോട്ടറി അടിച്ച് 35ാം ദിവസം പൈസ കിട്ടി. പൈസ എല്ലാവരുടേയും ജോയിന്റെ അക്കൗണ്ടിൽ ആണ് ഇട്ടത്. പൈസ കിട്ടി കഴിഞ്ഞാൽ ആദ്യം ഒരു വരുമാനത്തിനുള്ള മാർഗം ആണ് കണ്ടെത്തേണ്ടത്. അത് കഴിഞ്ഞിട്ടാണ് മറ്റുള്ളവരെ സഹായിക്കേണ്ടത്.

ലോട്ടറി അടിക്കുന്നവരോട് പറയാനുള്ളത് എടുത്ത് ചാടി അടിച്ച് പൊളിക്കരുത്. ആദ്യം ജീവിക്കാനുള്ള മാർഗം കണ്ടെത്തണം. അതിന് ശേഷം മറ്റുള്ളവരെ സഹായിക്കുക. വരവ് ചെലവ് കൃത്യമായി അറിഞ്ഞിരിക്കണം. അറിയാൻ പാടില്ലാത്ത ഒന്നിലും ചെന്ന് ചാടരുത്. പലരും സഹായം ചോദിച്ചിട്ടുണ്ട്. പലരേയും സഹായിച്ചിട്ടുണ്ട്. ചിലർക്ക് അനിഷ്ടമൊക്കെ ഉണ്ട്. എന്നാലും താൻ ഇപ്പോഴും ലോട്ടറി എടുക്കാറുണ്ട്’,ജയപാലൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button