28.1 C
Kottayam
Sunday, June 7, 2026

വിന്‍ഡീസ് പര്യടനം: രോഹിത് ശർമ്മയ്ക്ക് വിശ്രമമില്ല,സഞ്ജുവിന് പ്രതീക്ഷ വേണ്ട, പൂജാര ടീമില്‍ തുടരും; സൂചനകള്‍ പുറത്ത്

Must read

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയ്ക്ക് വിശ്രമം ഇല്ലെന്ന് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയില്‍ ഹിറ്റ്മാന്‍ ടീമിലുണ്ടാകുമെന്നും ഫോമില്ലായ്മയുടെ പേരില്‍ കനത്ത വിമർശനം നേരിടുന്ന ചേതേശ്വർ പൂജാര സ്കാഡില്‍ തുടരും എന്നും ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, ജസ്പീത് ബുമ്ര എന്നിവരെ പര്യടനത്തിലേക്ക് പരിഗണിക്കില്ല. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശർമ്മയ്ക്ക് വിശ്രമം നല്കുമെന്നും പകരം താല്‍ക്കാലിക നായകന്‍ വരുമെന്നുമായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന സൂചനകള്‍. എന്നാല്‍ ഇത് തള്ളുകയാണ് ബിസിസിഐ വൃത്തങ്ങള്‍. ‘രോഹിത് ഫിറ്റാണ്, സെലക്ഷന് ലഭ്യമാണ്. രോഹിത്തിന് നല്ല ഇടവേള കിട്ടിക്കഴിഞ്ഞു. അതിനാല്‍ തന്നെ ജോലിഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ രോഹിത് നയിക്കും. ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് അധികം റണ്‍സ് കണ്ടെത്തിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.

നാഗ്പൂരില്‍ ഓസീസിനെതിരെ സെഞ്ചുറി നേടി. അദേഹം സ്വന്തം ഫിറ്റ്നസിന്‍റെ കാര്യം ശ്രദ്ധിക്കുന്നുണ്ട്. ഫോമിന്‍റെ അടിസ്ഥാനത്തില്‍ രോഹിത് ശർമ്മ വിമർശിക്കപ്പെടുന്നതില്‍ കാര്യമില്ല’ എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോർടിനോട് പറഞ്ഞു. 

- Advertisement -

- Advertisement -

വിമർശനം നേരിടുന്ന ചേതേശ്വർ പൂജാരയെ ടീമില്‍ നിലനിർത്തുമെങ്കിലും രഞ്ജി ട്രോഫിയിലെ ഫോം പരിഗണിച്ച് സർഫറാസ് ഖാനെ ടെസ്റ്റ് സ്കാഡിലേക്ക് പരിഗണിക്കാനിടയുണ്ട്. പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താകും എന്ന അഭ്യൂഹം ശക്തമായിരുന്നു. സർഫറാസിന് പുറമെ പേസർ മുകേഷ് കുമാറിന് അവസരം ലഭിക്കാനും സാധ്യത നിലനില്‍ക്കുന്നു.

സീനിയർ പേസർ ഉമേഷ് യാദവിനെ ടെസ്റ്റില്‍ നിലനിർത്തുമോ എന്ന് കണ്ടറിയണം. വിന്‍ഡീസ് പര്യടനത്തിലൂടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനിടയുണ്ട്. ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചർച്ചയാവും.

എന്നാല്‍ ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേ പാണ്ഡ്യ ടെസ്റ്റ് മടങ്ങിവരവിന് സാധ്യതയുള്ളൂ. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ വർക്ക് ലോഡ് ക്രമീകരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ട്വന്‍റി 20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയേക്കും.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week