27.6 C
Kottayam
Sunday, June 7, 2026

ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

Must read

കൊച്ചി: ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിലേറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സി.ഐ.ഇ.എസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരമാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്. അതോടൊപ്പം ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായും ബ്ലാസ്‌റ്റേഴ്‌സ് മാറി.

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മഞ്ഞപ്പട മാത്രമാണ്. 6.7 മില്യണ്‍ ഫോളോവേഴ്‌സാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ട്വിറ്ററില്‍ 2 മില്യണും, ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്യണും, ഫേസ്ബുക്കില്‍ 1.3 മില്യണും ആളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നു.

ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 50 ഫുട്‌ബോള്‍ ടീമുകളിലൊന്നായി മാറാനാകുമെന്നും ബ്ലാസ്‌റ്റേഴ്‌സ്, ഒഫീഷ്യല്‍ പേജിലൂടെ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week