28.1 C
Kottayam
Sunday, June 7, 2026

‘ഈ യോഗ പോസിന്‍റെ പേര് പറയാമോ?’; ദീപികയുടെ ഫോട്ടോയ്ക്ക് വന്ന കമന്‍റുകള്‍

Must read

മുംബൈ:ഇക്കഴിഞ്ഞ ദിവസം, ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചതാണ്. യോഗ പരിശീലിക്കുന്നവരും യോഗയോട് താല്‍പര്യമുള്ളവരുമെല്ലാം യോഗയുടെ പ്രാധാന്യത്തെയും അതിന്‍റെ ഗുണങ്ങളെയും പറ്റിയെല്ലാം ഏറെ ബോധവത്കരണം നടത്തുന്നതിന് മുൻകയ്യെടുക്കുന്ന ദിവസം.

ഒരുപാട് സെലിബ്രിറ്റികളും പതിവായ യോഗ പരിശീലനത്തിലേര്‍പ്പെടുന്നവരാണ്. പ്രത്യേകിച്ച് സിനിമാതാരങ്ങള്‍. ഇവരില്‍ ഭൂരിഭാഗം പേരും യോഗയെ കുറിച്ചുള്ള വിശേഷങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുമുണ്ട്.

അത്തരത്തില്‍ യോഗ ദിനത്തില്‍ ദീപിക പദുകോണ്‍ പങ്കുവച്ചൊരു ഫോട്ടോയും അതിന് കിട്ടിയ കമന്‍റുകളുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.  ഫോട്ടോയില്‍ കാണുന്ന യോഗ പോസ് ഏതാണെന്ന് പറയാമോ എന്നായിരുന്നു ദീപികയുടെ ചോദ്യം.  

എന്നാല്‍ ഇതിന് ലഭിച്ച ഉത്തരങ്ങള്‍ ആണ് രസകരം. പട്ടിക്കുഞ്ഞുങ്ങളുടെ പോസല്ലേ ഇത് എന്നായിരുന്നു ആലിയ ഭട്ടിന്‍റെ കമന്‍റ്. ഇതിന് പിന്നാലെ നടൻ ഗുല്‍ഷൻ ദേവയ്യയും രസകരമായ കമന്‍റുമായി എത്തി. ‘നൈസ് വാള്‍പേപ്പര്‍’ എന്നായിരുന്നു ഗുല്‍ഷന്‍റെ കമന്‍റ്. 

- Advertisement -

കിടക്കയ്ക്ക് താഴെ സ്ലിപ്പര്‍സ് തൂക്കിയിട്ടിരിക്കുന്നതല്ലേ എന്നായിരുന്നു ആര്‍ജെ അഭിനവിന്‍റെ കമന്‍റ്. കബോര്‍ഡിന്‍റെ താഴെയായി വീണുപോയ കമ്മല്‍ തിരയുന്നതല്ലേ, ഓ മനസിലായല്ലോ എന്ന് നടൻ ഫഅരെഡി ദാരുവാല. 

- Advertisement -

സെലിബ്രിറ്റികളെ കൂടാതെ ദീപികയുടെ ആരാധകരും ഫോട്ടോയ്ക്ക് തമാശ കമന്‍റുകളിട്ടിരുന്നു. ഗോവൻ ട്രിപ്പ് പോകാൻ അച്ഛനമ്മമാരുടെ കാലില്‍ വീണ് സമ്മതം ചോദിക്കുന്ന പോസല്ലേ ഇതെന്ന് തുടങ്ങി പല കമന്‍റുകളും ലൈക്കുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനിടെ ചില അശ്ലീല കമന്‍റുകള്‍ അലോസരമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. 

ദീപികയുടെ ഇൻസ്റ്റ പോസ്റ്റും കമന്‍റ്സും…

യോഗ ദിനത്തില്‍ ശില്‍പ ഷെട്ടി, മലൈക അറോറ അടക്കം പല താരങ്ങളും വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. നിരവധി താരങ്ങളാണ് വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week