28.8 C
Kottayam
Thursday, June 4, 2026

യാത്രക്കാര്‍ക്ക് കൗതുകമായി നാടുകാണി ചുര പാതയില്‍ കാട്ടാനക്കൂട്ടം

Must read

വയനാട്: യാത്രക്കാരില്‍ കൗതുകം നിറച്ച് നാടുകാണി ചുരം പാതയില്‍ കാട്ടാനക്കൂട്ടം. മലപ്പുറം വഴിക്കടവ് വഴി ഇതരസംസ്ഥാനങ്ങളിലേക്കുളള സഞ്ചാരത്തിനിടെ ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച കണ്ടുകൊണ്ട് യാത്ര ചെയ്യാം. ചുരം പാതയിലെ ഒന്നാം വളവ് പോത്തുംകുഴി, തകരപാടി അമ്പലമുക്ക് ഭാഗങ്ങളിലാണ് ആനക്കൂട്ട്ത്തെ സ്ഥിരം കാണുന്നത്. മിക്ക ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ പാതയില്‍ തന്നെ ആനക്കൂട്ടമുണ്ട്. ഏഴ് ആനകളും രണ്ട് കുട്ടിയാനകളുമടങ്ങുന്ന കൂട്ടമാണ് സ്ഥിരം പാതയില്‍ കാണുന്നത്. രാത്രികാലങ്ങളില്‍ ആനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്.

നാടുകാണിച്ചുരം പാതയില്‍ റോഡ് നവീകരണം പുരോഗമിക്കുകയാണ്. ആനകളുടെ സഞ്ചാരത്തിന് തടസം വരാത്ത രീതിയിലാണ് റോഡ് നിര്‍മാണം നടക്കുന്നത്. ഒന്നാം വളവ് മുതല്‍ സംസ്ഥാന അതിര്‍ത്തി വരെ കേരളത്തിന്റെ ഭാഗത്ത് 41 ആനത്താരകള്‍ ഉണ്ട്. എല്ലാ ആനത്താരകളും നിലനിര്‍ത്തിക്കൊണ്ട് നിര്‍മാണം നടത്തിയത്. സംരക്ഷണ ഭിത്തിക്ക് ഉയരക്കൂടുതലുളള ചില സ്ഥലങ്ങളില്‍ ആനകള്‍ കയറാനും ഇറങ്ങാനും റാംപ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week