KeralaNews

വിതുരയില്‍ കാട്ടന ചരിഞ്ഞ നിലയില്‍; സമീപത്ത് കുട്ടിയാനയും

തിരുവനന്തപുരം: വിതുര കല്ലാറില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ റബ്ബര്‍ ടാപ്പിംഗിനെത്തിയ ആളാണ് ആനയെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലത്ത് എത്തി.

ആനയ്ക്കൊപ്പം ഒരു കുട്ടിയാനയുമുണ്ട്. കുട്ടിയാനയെ സ്ഥലത്ത് നിന്ന് മാറ്റാന്‍ നടപടി തുടങ്ങി. ആനയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ല. രോഗം മുലമാകാം ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button