കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വീട്ടമ്മയെ വയല്‍വരമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലമണ്‍ ഗോവിന്ദമംഗലം റോഡ് പുലമണ്‍ നഗറില്‍ ജോര്‍ജിന്റെ ഭാര്യ ഓമന (60) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരം ആടിന് തീറ്റ ശേഖരിക്കാനായി വീട്ടില്‍ നിന്നു പോയതായിരുന്നു വീട്ടമ്മ. ഈ സമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ഓമനയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയല്‍ വരമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉയരത്തിലുള്ള റോഡില്‍ നിന്നും കല്ലില്‍ ചവിട്ടി വയലിലേക്ക് ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News