KeralaNews

പറമ്പിക്കുളം പോലീസ് സ്റ്റേഷനില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം; ഗ്രില്ല് തകര്‍ത്തു

പാലക്കാട്: പറമ്പിക്കുളം പോലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പടര്‍ത്തി കാട്ടാനകള്‍. കഴിഞ്ഞ ദിവസം രാത്രി പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയ കാട്ടാനകള്‍ സ്റ്റേഷന്റെ മുന്‍വശത്തെ ഗ്രില്ല് തകര്‍ത്തു.

32ഓളം പോലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനാണിത്. പോലീസ് സ്റ്റേഷനിലെ വാതിലുകളിലും മറ്റും ഇടിച്ചതിനു ശേഷമാണ് കാട്ടാനകള്‍ ഗ്രില്ല് തകര്‍ത്തത്. ഇവിടെ നേരത്തെയും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്റ്റേഷനിലെത്തിയ ആനകളെ അകത്തേക്ക് കയറാന്‍ പോലീസ് അനുവദിച്ചില്ല. കുട്ടികള്‍ക്കൊപ്പം വന്ന ആനകള് ഏറെ നേരം വാതിലില്‍ മുട്ടിയും ബഹളമുണ്ടാക്കിയും നിലയുറപ്പിച്ചെങ്കിലും അകത്ത് കയറാനായില്ല. ആനയുടെ വരവ് കണ്ട് സ്റ്റേഷന്റെ ഉള്ളില്‍ പോലീസുകാര്‍ പേടിയോടെ ഇരുന്നത് രണ്ട് മണിക്കൂറിലധികം നേരമാണ്.

ടെന്‍ഷന്‍ അടിച്ച് ഇരിക്കുന്നതിന്റെ ഇടയിലും ആനകള്‍ വന്നതിന്റെ തെളിവ് സി.സി.ടി.വി പകര്‍ത്തിയതിനൊപ്പം പോലീസുകാര്‍ മൊബൈല്‍ ഫോണിലും പകര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button