കാട്ടുപന്നികൾ വിഹരിച്ച കൂരാച്ചുണ്ട്, അഭ്യാസം പുറത്തല്ല വീട്ടിനുള്ളിൽ

കോഴിക്കോട്:കൃഷിയിടങ്ങള്‍ കുത്തിക്കിളക്കാറുള്ള കാട്ടുപന്നികള്‍ ഇത്തവണ കയറിപ്പറ്റിയത് വീട്ടിനുള്ളില്‍. കെഎസ്ഇബി ജീവനക്കാരന്‍ കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് രണ്ടു പന്നികള്‍ ഇടംപിച്ചത്.

വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ എഴുന്നേറ്റ തക്കം നോക്കിയാണ് ഇവറ്റകള്‍ വീട്ടില്‍ കയറിയത്. തുറന്നുകിടന്ന മുന്‍വാതിലിലൂടെ ഉള്ളില്‍ കയറിയ പന്നികള്‍ കിടപ്പുമുറിയില്‍ കയറിയപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. അപ്രതീക്ഷിത അതിഥി എത്തിയതോടെ വീട്ടുകാര്‍ വാതിലടച്ച് പുറത്തിറങ്ങി. കിടപ്പുമുറിയില്‍ കുടുങ്ങിയ പന്നികള്‍ അകം മുഴുവന്‍ വൃത്തികേടാക്കി.

നാട്ടുകാര്‍ തടിച്ചുകൂടിയതിനു പിന്നാലെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. ഒടുവില്‍ രണ്ടു പന്നികളെയും വെടിവെച്ച് കൊല്ലുകയായിരുന്നു.ഈ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. മുപ്പതോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഇവരൊക്കെ കാട്ടുമൃഗശല്യം നേരിടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News