ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയെയും രണ്ടു മക്കളെയും അയര്‍ലന്‍ഡിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലന്റീറിലെ വസതിയിലാണ് ബെംഗളൂരു സ്വദേശിനിയായ സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയീദ് (6) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് സീമയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്.
മരിച്ച ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം പുറംലോകം അറിയുന്നത്. കുറച്ചു ദിവസങ്ങളായി ഇവരെ പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമായ വിവരം ലഭിക്കുമെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News