മലപ്പുറം: നിലമ്പൂര്‍ മമ്പാട് കൂളിക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക് പറ്റി. കബീര്‍, യൂനുസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കബീറിന് ഗുരുതരമായ പരിക്കാണ് ഉള്ളത്. യൂനുസ് മമ്പാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്.
ഇരുവരും തോട്ടിൽ കുളിക്കാന്‍ പോകുന്ന സമയത്താണ് കാട്ടുപന്നി ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസിയായ യാക്കൂബ് പറഞ്ഞു. മുന്‍പും പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം പല തവണ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
കാട്ടാനകളുടെ സാന്നിധ്യവും പ്രദേശത്തുണ്ട്. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം കാണാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


