കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി താഴെച്ചെന സ്വദേശി പാണഞ്ചേരി മുഹമ്മദ് അഫീഫിനെയാണ് മുക്കം പോലീസ് പൊക്കിയത്. ഇയാള്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മെയ് 31ാം തിയ്യതി പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിരുന്നത്.
യുവതിയോടൊപ്പം സ്‌കൂട്ടറില്‍ എത്തിയ ആളാണ് പിടിയിലായ മുഹമ്മദ് അഫീഫെന്ന് പോലീസ് പറഞ്ഞു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതരാജന്‍, പഞ്ചായത്ത് സെക്രട്ടറി, നാട്ടുകാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അഫീഫിനെ മുക്കം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


