ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

ഏറ്റുമാനൂർ: ഡിവൈഎഫ്ഐ കുട്ടിപ്പടി യൂണിറ്റും സിപിഐഎം അമ്മഞ്ചേരി ബ്രാഞ്ചും സംയുക്തമായി പഠനോപകരണ വിതരണവും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ ആദരിക്കലും നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം നിർവഹിക്കുകയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആഷിത ജോർജ്, വൈഡൂര്യ എം.എസ്, പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ അലാമി അനീഷ്, ആവണി സന്തോഷ് എന്നിവരെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

എൽകെജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന അമ്പതോളം കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കൈലാസ്. എസ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി സെബാസ്റ്റ്യൻ, മാന്നാനം സഹകരണ ബാങ്ക് പ്രസിഡണ്ട് പി. കെ.ജയപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി.ജോസഫ്, അമ്മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി മഞ്ജു ജോർജ് എന്നിവർ യോഗത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

dyfi മേഖലാ സെക്രട്ടറി അജിത്ത് മോൻ പി.ടി, പ്രസിഡന്റ് ബിനു.ആർ, ലോക്കൽ കമ്മിറ്റി അംഗം അനൂപ് അഷ്റഫ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അതുൽ സജീവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിജോ ചാക്കോ സ്വാഗതവും പ്രവീൺ മോഹൻ നന്ദിയും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News