കോഴിക്കോട് വീടിനുള്ളില്‍ കയറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

കോഴിക്കോട്: കൂരാച്ചുണ്ടില്‍ വീടിനുള്ളില്‍ കയറിയ കാട്ടു പന്നികളെ വെടിവച്ചു കൊന്നു. ലൈസന്‍സുള്ള കര്‍ഷകരെത്തിയാണ് രണ്ടു പന്നികളെയും മുറിക്കുള്ളില്‍ വച്ച് വെടിവച്ചത്. പന്നികളെ ജീവനോടെ കൊണ്ടുപോകാന്‍ വനപാലകര്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. ഡിഎഫ്ഒ വന്ന് പന്നികളെ കൊന്നതിന് ശേഷം കൊണ്ടുപോയാല്‍ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

ചക്കിട്ടപ്പാറ സ്വദേശി ഗംഗാധരനാണ് ഒരു പന്നിയെ കൊന്നത്. ഇതിന് ശേഷം തോക്ക് കേടായതിനെ തുടര്‍ന്ന് അവിടനല്ലൂര്‍ സ്വദേശി രഘുനാഥന്‍ എത്തി രണ്ടാമത്തെ പന്നിയെയും കൊന്നു. കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല കെഎസ്ഇബിയിലെ ജീവനക്കാരനായ ആലമല മോഹനന്‍ എന്നയാളുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പന്നികയറിയത്.

കിടക്കമുഴുവന്‍ നക്കിതുടച്ച് നാശമാക്കി. പന്നി കയറിയതറിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ അടച്ചു. കാട്ടുപന്നി മൂലമുള്ളദുരിതം നേരിട്ട് മനസിലാക്കണമെന്ന ആവശ്യമാണ് വീട്ടുകാരും പ്രദേശവാസികളും ഉന്നയിക്കുന്നത്. ഈ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെതന്നെ ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News