ന്യൂഡല്‍ഹി: ഇന്ത്യന്‍ വായനക്കാര്‍ക്കായി ഒരു സന്ദേശം പുറപ്പെടുവിച്ച് ലോകത്തിലെ വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. പണം സംഭാവനയായി നല്‍കണമെന്നാണ് വിക്കിപീഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യാക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും. ഇതല്‍പ്പം മോശമാണെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു. വിക്കിപീഡിയയുടെ സ്വതന്ത്ര്യ സ്വഭാവം സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഞങ്ങളുടെ 98 ശതമാനം വായനക്കാരും ഒന്നും സംഭാവനയായി നല്‍കുന്നില്ല. നിങ്ങള്‍ 150 രൂപ സംഭാവന തന്നാല്‍ അത് ഒരുപാട് വര്‍ഷത്തേക്ക് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. നിങ്ങള്‍ ഇതിനുമുമുൻപ് ഞങ്ങളെ സഹായിച്ചിട്ടുണ്ടെങ്കില്‍ അതിന് നന്ദി പറയുന്നു. 150 രൂപയെന്നത് ഏറ്റവും കുറഞ്ഞ തുകയാണ്. അതിന് മുകളില്‍ ഏത് തുകയും വിക്കിക്കായി സംഭാവന നല്‍കാം. വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് പണം സംഭാവന നല്‍കേണ്ടത്’. എന്നും വിക്കിപീഡിയ അറിയിക്കുന്നു.
ഇന്ത്യന്‍ വായനക്കാരോട് വിക്കിപീഡിയയുടെ അപേക്ഷ,അല്‍പ്പം മോശമാണെന്നറിയാം,പക്ഷെ എങ്ങിനെ പറയാതിരിയ്ക്കാനാവും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

