കൊച്ചിയില്‍ ഒരു കൊവിഡ് മരണം കൂടി

കൊച്ചി കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലുവ എടയപ്പുറം മല്ലിശേരി എം.പി.അ്‌റഫ് (53) മരിച്ചു.

അതിനിടെസമ്പര്‍ക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തില്‍ ഫോര്‍ട്ട്‌കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി. യാത്രാനിരോധനവും കര്‍ശനമാക്കും.

ആലുവ കൂടാതെ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തില്‍ നാലാം വാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡും, കാഞ്ഞൂരില്‍ അഞ്ചാം വാര്‍ഡും ഇന്ന് മുതല്‍ നിയന്ത്രിതമേഖലയാകും.

അതേസമയം, പെരുമ്പാവൂരില്‍ വാഴക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡും, വെങ്ങോല പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകളും നിയന്ത്രിതമേഖലയാക്കി. പെരുമ്പാവൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 15 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. 14 പേര്‍ വാഴക്കുളം പഞ്ചായത്തിലാണ്. ഒരാള്‍ വെങ്ങോല പഞ്ചായത്തിലും. വാഴക്കുളം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെ 10 ബന്ധുക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News