കോട്ടയം: സ്വന്തം പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന വന്‍ റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നുവെന്ന ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.യുവതിയുടെ പരാതിയേത്തുടര്‍ന്ന് കറുകച്ചാലില്‍ അറസ്റ്റിലായവരില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഭാര്യയുടെയും ഭര്‍ത്താവിന്റെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് പങ്കാളികളുടെ കൈമാറ്റം.മീറ്റപ്പ് എന്ന വാട്‌സ് ആപ്പ്,ഫെയ്‌സ് ബുക്ക്,ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് കൈമാറ്റം നടന്നത്.ഗ്രൂപ്പുകളുടെ കൂട്ടായ്മകള്‍ എന്ന പേരിലാണ് പരസ്പരം ഒത്തുചേര്‍ന്നിരുന്നത്.ഭാര്യയും മക്കളുമൊത്ത് ഭര്‍ത്താക്കന്‍മാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കും.മക്കളെ ഒരു മുറിയില്‍ ഗെയിമുകള്‍ക്കും മറ്റുമെന്ന പേരില്‍ ഒരു മുറിയിലിട്ട് പൂട്ടും.പിന്നീട് പരസ്പരം പങ്കാളികളെ കൈമാറും.മറ്റൊരു പുരുഷനുമായി ഭാര്യയോ ഭര്‍ത്താവോ നടത്തുന്ന ലൈംഗിക ചേഷ്ടകള്‍ കണ്ടു രസിയ്ക്കുക എന്ന ഹീനമായ മനോഭാവം ഇതിലുള്‍പ്പെടുന്നവര്‍ പ്രകടമാക്കുന്നു.
നൂറു കണക്കിന് അംഗങ്ങളുള്ള വിപുലമായ വാട്‌സ് ആപ്പ് മെസഞ്ചര്‍ കൂട്ടായ്മകളില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉണ്ടെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.നിരവധി പേരാണ് നിരീക്ഷണത്തിലുള്ളത്.കോട്ടയം ജി്ല്ലയിലെ വിവിധ ഭാഗങ്ങളിലായി മിക്ക ആഴ്ചകളിലും പങ്കുവെക്കല്‍ നടക്കുന്നതായാണ് വിവരം.പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായും പങ്കാളികളെ നിര്‍ബന്ധിയ്ക്കാറുണ്ട്.ചങ്ങനാശേരി സ്വദേശിനി നടത്തിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.ഒന്നിലധികം യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.
ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ നാലംഗസംഘം രണ്ടുവര്‍ഷം മുമ്പ് കായംകുളത്ത് അറസ്റ്റിലായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി, കൊല്ലം കേരളപുരം സ്വദേശി,തിരുവല്ല പായിപ്പാട് സ്വദേശി എന്നിവരാണ് പിടിയിലായത്.
കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കൈമാറി. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.
പിന്നീട് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഇതോടെയാണ് സംഘം പൊലീസ് പിടിയിലാകുന്നത്.ഓഡിയോ ചാറ്റിംഗ് ആപ്പായ ക്ലബ് ഹൗസിലും പങ്കാളി കൈമാറ്റ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.