ഭര്‍ത്താവിന് ‘ഐ ലവ് യു’ സന്ദേശം അയച്ച ശേഷം ഭാര്യ ജീവനൊടുക്കി

ന്യൂഡല്‍ഹി: ഭര്‍ത്താവിന് ഫോണില്‍ ‘ഐ ലവ് യു’ സന്ദേശം അയച്ചശേഷം ഭാര്യ ജീവനൊടുക്കി. ഡല്‍ഹി നിരന്‍കാരി കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നേഹ വര്‍മ (52) ആണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ അഞ്ചാം നിലയില്‍ നിന്നും ഇവര്‍ താഴേയ്ക്ക് ചാടുകയായിരുന്നു.

ഭര്‍ത്താവ് ധരം വര്‍മ അപ്പാര്‍ട്ട്‌മെന്റ് വളപ്പിലേക്ക് വാഹനത്തില്‍ പ്രവേശിക്കുമ്പോഴാണ് ഭാര്യ താഴേയ്ക്ക് ചാടിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് മകനും മകളുമുണ്ട്. ഇരുവരും അമേരിക്കയിലാണ്. ദമ്പതികള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്നും ബന്ധം പിരിയാന്‍ തീരുമാനിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളും വീട്ടമ്മയുടെ മൊബൈല്‍ ഫോണും പോലീസ് പരിശോധിച്ചു. അസ്വാഭാവികമായി ഒന്നു കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ ഡല്‍ഹിയില്‍ എത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News