മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു! മനസാന്നിധ്യം കൈവിടാതെ തീയണച്ച് ജീവനക്കാരന്‍; അഭിനന്ദന പ്രവാഹം

മലപ്പുറം: മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു. ജീവനക്കാരന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. മലപ്പുറം കോട്ടപ്പടിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. ബൈക്കിന് പെട്രോള്‍ അടിച്ച ശേഷം ബൈക്ക് യാത്രികന്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയതോടെയാണ് ടാങ്കില്‍ നിന്നും തീ പടര്‍ന്നത്.

ഇതോടെ ബൈക്ക് യാത്രികന്‍ വാഹനം താഴെയിട്ട് ഓടി. ഈ സമയത്താണ് പമ്പ് ജീവനക്കാരനായ നിസാര്‍ ധൈര്യസമേതം മുന്നോട്ടുവന്നു പെട്രോള്‍ പമ്പിലുണ്ടായിരുന്ന തീയണക്കല്‍ ഉപകരണം ഉപയോഗിച്ചു തനിച്ചു തീയണച്ചത്.

ഇതോടെ തീ പടരുന്നതുകണ്ടു ഓടിപ്പോയ ആളുകളെല്ലാം തിരികെയെത്തി. വന്‍ ദുരന്തത്തിനു സാധ്യയുണ്ടാകുമായിരുന്ന ഇവിടെ ജീവനക്കാരന്റെ സമയോചിത ഇടപെടല്‍ അഭിനന്ദനീയമാണെന്നു മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ആത്മധൈര്യത്തോടെ തീയണച്ച നിസാറിനെ പെട്രോള്‍ പമ്പില്‍ നേരിട്ടെത്തി മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍ അഭിനന്ദനമറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News