3500 രൂപയുടെ ക്വട്ടേഷനില്‍ കാമുകന്‍ ഭര്‍ത്താവിനെ കൊന്നു,യുവതിയും അയല്‍വാസിയും അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും അയല്‍വാസിയും പിടിയില്‍. പാവൂര്‍ കിദമ്പാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും അയല്‍വാസി മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്. 3,500 രൂപയ്ക്കാണ് ഇസ്മയിലിനെ കൊലപെടുത്താന്‍ ആയിഷ ക്വട്ടേഷന്‍ നല്‍കിയത്. ഭര്‍ത്താവായ ഇസ്മയിലില്‍ നിന്നും നേരിട്ട ശാരീരിക പീഡനമാണ് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താനുള്ള കാരണമായി ആയിഷ പറയുന്നത്.ആയിഷയും ഹനീഫയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്മായില്‍ ആയിഷയുടെ പരപുരുഷ ബന്ധം കണ്ടുപിടിച്ചതാണ് പ്രകോപനമായതെന്നും പറയപ്പെടുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേശ്വരം നെറ്റില പദവിലെ വീട്ടില്‍ ഇസ്മയിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News