സ്‌ക്കൂളുകളില്‍ മതപഠനത്തിന് ഹൈകോടതിയുടെ നിയന്ത്രണം,മതപഠനം നടത്തിയാല്‍ സ്വകാര്യ സ്‌കൂളുകളടക്കം സര്‍ക്കാരിന് അടച്ചുപൂട്ടാം
കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌ക്കൂളുകളില്‍ മതപഠനത്തിന് ഹൈക്കോടതി മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌ക്കൂളുകളിലും മതപഠനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.സ്‌ക്കൂളുകള്‍ ഒരു പ്രത്യേക മതത്തിന് മാത്രം പ്രത്യേകം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി.വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ മനസ്സിലാക്കി വളരേണ്ടവരാണ് കുട്ടികള്‍ അവരെ ഒരു മതം മാത്രം പഠിപ്പിക്കുകയല്ല വേണ്ടത് ,
നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ സര്‍ക്കാരിന് പൂട്ടാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.സ്‌ക്കൂളുകളില്‍ മത പഠനം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിയ്ക്കുന്നു. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സ്‌ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സ്‌കൂള്‍ അടച്ച് പൂട്ടാനുള്ള ഉത്തരവിനെതിരെ മണക്കാട് ഹിദായ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു മത വിഭാഗത്തെക്കുറിച്ച് മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് മത പഠനം സ്‌കൂളുകളില്‍ നിന്ന് ലഭ്യമാക്കാന്‍ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാല്‍, മറ്റ് മതങ്ങളെ തിരസ്‌കരിച്ച് ഒരു മതത്തിനെ മാത്രം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണന്നും കോടതി വ്യക്തമാക്കി.