26.5 C
Kottayam
Wednesday, June 17, 2026

ഭാര്യ കുളിക്കാറില്ല,ഒടുവിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി യുവാവ്

Must read

അലിഗഡ്:എല്ലാ ദിവസവും ഭാര്യ കുളിക്കുന്നില്ലെന്നാരോപിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ യുവാവാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിച്ചത്. തന്റെ വിവാഹബന്ധത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ഭാര്യ അലിഗഡിലെ വനിതാ സംരക്ഷണ സെല്ലിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരാതി ലഭിച്ചതോടെ ഇരുവരെയും വിളിച്ചിരുത്തി കൗൺസിലിംഗ് സെഷനുകൾ നൽകുകയാണ് സെൽ.

‘എല്ലാ ദിവസവും കുളിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി താനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് ഒരു സ്ത്രീ ഞങ്ങൾക്ക് രേഖാമൂലം പരാതി നൽകി. ദമ്പതികൾക്കും അവരുടെ മാതാപിതാക്കൾക്കും അവരുടെ വിവാഹം സംരക്ഷിക്കാൻ ഞങ്ങൾ കൗൺസിലിംഗ് നൽകുകയാണ്’, അലിഗഡിലെ വനിതാ സംരക്ഷണ സെല്ലിൽ ജോലി ചെയ്യുന്ന ഒരു കൗൺസിലർ പറഞ്ഞു. തന്റെ ഭർത്താവുമായുള്ള വിവാഹം സന്തോഷത്തോടെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഭാര്യ വ്യക്തമാക്കിയതായി കൗൺസിലർ കൂട്ടിച്ചേർത്തു.

ക്വാർസി സ്വദേശിനിയാണ് പരാതിക്കാരി. യുവതിയുടെ ഭർത്താവ് ചന്ദൗസ് ഗ്രാമത്തിൽ നിന്നുള്ളയാളാണ്. രണ്ട് വര്ഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് ഒരു വയസുള്ള കുട്ടിയുമുണ്ട്.

‘ആ മനുഷ്യൻ, കൗൺസിലിംഗിനിടെ, ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞു. എല്ലാ ദിവസവും കുളിക്കാത്തതിനാൽ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യയോട് കുളിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇരുവരും തമ്മിൽ കലഹമായിരുന്നു’, കൗൺസിലർ വ്യക്തമാക്കി.

- Advertisement -

‘ഒരു ചെറിയ പ്രശ്നമാണെന്നും അത് പരിഹരിക്കാവുന്നത് ആയതിനാൽ ഭാര്യയുമായുള്ള വിവാഹബന്ധം തകർക്കരുതെന്നും സംസാരിച്ച് മുന്നോട്ട് പോകാമെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ വിവാഹമോചനം അവരുടെ കുട്ടിയുടെ വളർത്തലിനെയും ബാധിക്കുമെന്ന് ഞങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്’, കൗൺസിലർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week