24 C
Kottayam
Thursday, June 4, 2026

മോഡലിന്റെ മുടി വെട്ടി കുളമാക്കിയതിന് ഹോട്ടല്‍ ശൃംഖലക്ക് രണ്ട് കോടി പിഴ

Must read

ദില്ലി: മോഡലിന്റെ മുടി വെട്ടി കുളമാക്കിയതിന് ഹോട്ടല്‍ ശൃംഖലക്ക് രണ്ട് കോടി പിഴ ശിക്ഷ വിധിച്ച് ദേശീയ ഉപഭോക്തൃ റീഡ്രസല്‍ കമ്മീഷന്‍. ഹെയല്‍ സ്‌റ്റൈല്‍ മാറിയതിനാല്‍ മോഡലിന് നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സാമ്പത്തികമായി വലിയ നഷ്ടമുണ്ടായെന്നും ടോപ് മോഡല്‍ ആകാനുള്ള സ്വപ്‌നം തകര്‍ന്നെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ആര്‍ കെ അഗര്‍വാള്‍, ഡോ. എസ്എം കാന്തികര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹോട്ടലിന് രണ്ട് കോടി പിഴ ശിക്ഷ വിധിച്ചത്. പണം മോഡലിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

‘മുടി വെട്ടുന്നതില്‍ സ്ത്രീകള്‍ അതീവ ശ്രദ്ധാലുക്കളാണെന്നതില്‍ സംശയമില്ല. മുടി നന്നായി സൂക്ഷിക്കാന്‍ അവര്‍ നല്ല തുക ചെലവാക്കുന്നു. സ്ത്രീകള്‍ക്ക് മുടി ഒരു വൈകാരിക പ്രശ്‌നമാണ്. നീളമുള്ള മുടിയുള്ളതിനാല്‍ ഹെയര്‍ പ്രൊഡക്ടുകളുടെ മോഡലായിരുന്നു പരാതിക്കാരി. മുടി അവരുടെ ഇഷ്ടത്തിനനുസരിച്ച് വെട്ടാത്തത് അവരെ മാനസികമായി തളര്‍ത്തി. അവരുടെ ജോലിയും നഷ്ടമായി’. -കോടതി വ്യക്തമാക്കി.

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായാണ് 2018 ഏപ്രിലില്‍ യുവതി ഹോട്ടലിലെ സലോണില്‍ മുടിവെട്ടാന്‍ എത്തിയത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇണങ്ങുന്ന രീതിയില്‍ മുടിവെട്ടാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പരാതിക്കാരി ആവശ്യപ്പെട്ടപ്രകാരം മുടിവെട്ടാന്‍ വൈദഗ്ധ്യമുള്ള ബ്യൂട്ടീഷന്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ മാനേജരുടെ ഉറപ്പില്‍ മറ്റൊരു ബ്യൂട്ടീഷന്‍ മുടി വെട്ടിയെങ്കിലും അവര്‍ക്ക് തൃപ്തിയായില്ല.

പരാതിപ്പെട്ടെങ്കിലും ഹെയര്‍ഡ്രസര്‍ക്കെതിരെ ഹോട്ടല്‍ നടപടി സ്വീകരിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനും മാനേജര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി ഉന്നത മാനേജ്‌മെന്റിനെ ബന്ധപ്പെട്ടു. നഷ്ടപരിഹാരവും പരസ്യമായ മാപ്പ് പറച്ചിലുമാണ് യുവതി ആവശ്യപ്പെട്ടത്. ഇത് മാനേജ്‌മെന്റ് നിരസിച്ചതോടെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week