കൊല്ലം: വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് പെട്രോളൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് (35) മരിച്ചത്. ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40)സംഭവത്തിനു ശേഷം ചവറ പോലീസില്‍ കീഴടങ്ങി. ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിക്കുന്നതിനിടെ അടുപ്പിൽനിന്ന് തീപടർന്ന് ശരണ്യയ്ക്ക് പൊള്ളലേൽക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയിച്ച് വിവാഹിതരായവരാണ് ബിനും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വിദേശത്ത് നിന്നെത്തിയത് മുതൽ ബിനുവും ശരണ്യയും ഭര്‍ത്താവിന്റെ വീടായ എഴുകോണില്‍ താമസിച്ചു വരികയായിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ബിനുവുമായി വഴക്കിട്ട ശരണ്യ നീണ്ടകരയിലെ വീട്ടിലെത്തിയത്.
ശരണ്യയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ എഴുകോണില്‍ നിന്ന് ബിനു വെള്ളിയാഴ്ച നീണ്ടകരയിലെത്തിയത്. പെട്രോൾ വാങ്ങി കൈയിൽ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛൻ പുറത്തുപോയ തക്കം നോക്കി വീട്ടിൽ കയറുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിൽക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പിൽനിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.
ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ 90 ശതമാനത്തോളം പൊള്ളലേറ്റ ശരണ്യ വെള്ളിയാഴ്ച വൈകിട്ട് 6.15ന് മരിച്ചു. ആക്രമണത്തിനിടെ ബിനുവിന്‍റെ കൈയ്ക്കും പൊള്ളലേറ്റു. സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ബിനു, ചവറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിനു-ശരണ്യ ദമ്പതികൾക്ക് നിമിഷ, നിഖിത എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
നാലു ദിവസം മുമ്പാണ് ബിനു വിദേശത്തുനിന്നെത്തിയത്. തൊട്ടുപിന്നാലെ ശരണ്യ അപ്രത്യക്ഷയായി.എഴുകോൺ പോലീസിൽ ബിനു പരാതി നൽകിയതിന്റെ അടുത്ത ദിവസം ശരണ്യ.കാമുകനൊപ്പം സ്റ്റേഷനിൽ ഹാജരാകുകയും അയാൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഇയാൾക്കൊപ്പം പോയ ശരണ്യ സാമ്പത്തിക ഇടപാടുകൾക്കായി നീണ്ടകരയിലെ വീട്ടിൽ എത്തിയതറിഞ്ഞ് ബിനു വെള്ളിയാഴ്ച രാവിലെ ആറരയോടെ പെട്രോളുമായി എത്തുകയായിരുന്നു.