സ്ത്രീകളുടെ കുളിമുറി ദൃശ്യം പകര്‍ത്തല്‍ ശീലമാക്കി; ഭര്‍ത്താവിനെതിരേ പരാതി നല്‍കി ഭാര്യ

ചെന്നൈ: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഉൾപ്പെടെ രഹസ്യമായി മൊബൈലിൽ പകർത്തുന്ന ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം. കുളിമുറി ദൃശ്യങ്ങൾക്ക് പുറമേ സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ പ്രതിയായ ശേഖർ സ്ഥിരമായി ഫോണിൽ പകർത്താറുണ്ട്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ അടുത്തുചെല്ലുമ്പോഴെല്ലാം ഭർത്താവ് ഫോൺ ഓഫ് ചെയ്യുന്നതിൽ സംശയം തോന്നിയ ഭാര്യ മൊബൈൽ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെ യുവതി ഞെട്ടി. ഇക്കാര്യത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യ പ്രതി ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ തെളിവുകൾ സഹിതം കാണിച്ച് ചോദ്യം ആവർത്തിച്ചതോടെ ഭർത്താവ് കാര്യങ്ങളെല്ലാം ഭാര്യയോടെ തുറന്നുപറയുകയായിരുന്നു.

സ്ത്രീകൾ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയതെന്ന് ഇയാൾ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. സമീപവാസികൾ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകർത്തിയുട്ടുണ്ടെന്ന് ഫോൺ പരിശോധിച്ചപ്പോൾ പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News