കൊച്ചി: കേരള, എംജി സർവകലാശാലകളുടെ പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ എൻഎസ്എസ് കോടതിയെ സമീപിക്കുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തരുതെന്നായിരുന്നു ഹർജി. മാത്രമല്ല അധ്യാപകരുടെ അഭാവവും കാര്യമായി പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു എൻഎസ്എസ്സിന്റെ ആവശ്യം. ഇതാണ് ഇപ്പോൾ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
കേരള, എംജി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോൾ കോടതി തടഞ്ഞിരിക്കുന്നത്. ഉത്തരവിന് പിന്നാലെ എംജി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News