തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു. ആര്യനാടാണ് സംഭവം. കുളപ്പട സ്വദേശി അരുണ്‍ (36) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അരുണും ഭാര്യ അഞ്ജുവും പിണങ്ങി താമസിക്കുകയായിരുന്നു. അഞ്ജുവും കാമുകന്‍ ശ്രീജുവും ഒന്നിച്ച് ജീവിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അരുണ്‍ ഈ ബന്ധം എതിര്‍ത്തിരുന്നു. അന്നുമുതല്‍ തന്നെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരത്തോടെ അഞ്ജുവിന്റെ വീട്ടിലേക്ക് കാമുകന്‍ ശ്രീജു എത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയശേഷം അരുണിനെ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് ഒന്‍പത് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News