മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി പിടിയില്‍

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി പിടിയില്‍. ഷിഹാബ്, സജാദ്, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ നേരിട്ട് പങ്കാളികളായവരാണ് ഇവര്‍ മൂന്ന് പേരും എന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ 22 ന് പുലര്‍ച്ചെ രണ്ടോടെയാണ് സ്വര്‍ണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. അന്നുച്ചയോടെ പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ട യുവതിയെ ഇറക്കിവിട്ടു. ദുബായില്‍ നിന്നു നാട്ടിലെത്തിക്കാന്‍ ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയും എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം 19നാണ് യുവതി അവസാനമായി സ്വര്‍ണം കടത്തിയത്. ഈ സ്വര്‍ണം കൈമാറണമെന്ന ധാരണ തെറ്റിച്ചതോടെയാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News