കൊച്ചി:സ്ത്രീകള്‍ക്ക് പ്രായം കൂടുന്നത് വളരെയധികം ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ ഇത് അത്രത്തോളം ഫലം നല്‍കുന്നതല്ല. കാരണം സ്ത്രീകള്‍ക്ക് എപ്പോഴും പുരുഷന്‍മാരേക്കാള്‍ പ്രായം കൂടുന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. കാരണം 35ന് ശേഷം പലപ്പോഴുംസ്ത്രീകളെ വാര്‍ദ്ധക്യം ബാധിക്കുന്നു.
സ്ത്രീകളെ പുരുഷന്മാരേക്കാള്‍ വേഗത്തില്‍ പ്രായം കാണിക്കുന്നതിന് പിന്നില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് ഇതിന് ധാരാളം കാരണങ്ങളുണ്ട് – ഗര്‍ഭം മുതല്‍ ആര്‍ത്തവവിരാമം വരെ. എന്നാല്‍ എന്തുകൊണ്ടാണ് പുരുഷന്മാര്‍ കൂടുതല്‍ ചെറുപ്പമായി തുടരുന്നത് എന്ന് നോക്കുന്നതിനേക്കാള്‍ എന്തുകൊണ്ടാണ് സ്ത്രീകളില്‍ പ്രായക്കൂടുതല്‍ തോന്നുന്നത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ
മാനസിക സമ്മര്‍ദ്ദം കൂടുതല്‍
പുരുഷന്‍മാരേക്കാള്‍ മാനസിക സമ്മര്‍ദ്ദം സ്ത്രീകളില്‍ കൂടുതലായിരിക്കും. ഇത് പലപ്പോഴും സ്ത്രീകളില്‍ ശാരീരിക മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഹോര്‍മോണ്‍ വ്യത്യാസം സംഭവിക്കുകയും ഇത് പലപ്പോഴും സ്ത്രീകളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തിനധികം, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്നു. നിരന്തരമായ സമ്മര്‍ദ്ദം പലപ്പോഴും വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്നു.
ഗര്‍ഭധാരണം
പ്രസവത്തിന് ശേഷമുള്ള സമയം പലപ്പോഴും നിങ്ങളില്‍ വാര്‍ദ്ധക്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന സമ്മര്‍ദ്ദവും മറ്റും നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഈ അവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യവും പ്രായവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതുകൊണ്ട് പ്രസവ ശേഷം സ്ത്രീകള്‍ സൗന്ദര്യം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വളരെയധികം ശ്രദ്ധിക്കുന്നു.
പുരുഷ ചര്‍മ്മം കട്ടിയുള്ളതാണ്
ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ പുരുഷ ചര്‍മ്മം സ്ത്രീ ചര്‍മ്മത്തേക്കാള്‍ 25% കട്ടിയുള്ളതാണ്. എന്നാല്‍ ഇതിന്റെ ശതമാനം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം, പക്ഷേ പൊതുവായ കണക്ക് ഇപ്രകാരം തന്നെയാണ്. എന്നിരുന്നാലും, പുരുഷ മുഖങ്ങളില്‍ ചുളിവുകള്‍ കുറവാണെങ്കിലും, അവിടെയുള്ളവ സ്ത്രീകളുടെ ചര്‍മ്മത്തേക്കാള്‍ ആഴമേറിയതാണ് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വ്യത്യസ്തം
പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ സാധാരണയുള്ളപ്പോള്‍ ഈസ്ട്രജന്‍ നിങ്ങളില്‍ യുവത്വം നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ ഉയര്‍ന്ന അളവ് വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു. ഈസ്ട്രജന്‍ ആന്റി-ഏജിംഗ് ഹോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടെസ്റ്റോസ്റ്റിറോണിനേക്കാള്‍ വേഗത്തില്‍ അതിന്റെ ഉത്പാദനം കുറയുന്നു. അതുകൊണ്ടാണ് സ്ത്രീകളില്‍ മുഖത്തും ചര്‍മ്മത്തിലും ചുളിവുകള്‍ സംഭവിക്കുന്നത്.
ആര്‍ത്തവവിരാമവും പ്രായവും
ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണുകളുടെ നഷ്ടം പലപ്പോഴും പ്രായമാകുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. സ്ത്രീകള്‍ ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുമ്പോള്‍, അവരുടെ ശരീരം കൊളാജന്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണം തന്നെയാണ് ഏക ആശ്രയം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധിക ശ്രദ്ധിക്കേണ്ട കാര്യമാണ്.