24.4 C
Kottayam
Sunday, June 14, 2026

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചതെന്തിന്; കരുവന്നൂര്‍ കേസില്‍ ഇഡിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Must read

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചതെന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സഹകരണ രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. ഇഡി നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഇഡിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സഹകരണ വകുപ്പ് രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നത് എന്തിനെന്ന് ഇഡിയോട് ഹൈക്കോടതി ചോദിച്ചു. ഇഡി നല്‍കിയ സമന്‍സില്‍ വ്യക്തതയില്ല.

എന്ത് അധികാരത്തിലാണ് സഹകരണ രജിസ്ട്രാറുടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് ഇഡി വിശദീകരിക്കണം. ആവശ്യമെങ്കില്‍ ഇഡിക്ക് പുതിയ സമന്‍സ് അയക്കാം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ ചോദ്യം ചെയ്ത് സഹകരണ രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയ സമന്‍സ് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആക്ഷേപം.

- Advertisement -

ഇഡിയുടെ സമന്‍സ് റദ്ദാക്കണം. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറത്തുനിന്നുള്ള വിവരങ്ങള്‍ ഇഡിക്ക് ചോദിക്കാനാവില്ല. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളുടെ വിവരങ്ങളാണ് ഇഡി തേടിയത്. അധികാര പരിധിയുടെ ലംഘനമാണ് ഇഡിയുടെ നടപടിയെന്നുമാണ് സഹകരണ രജിസ്ട്രാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

- Advertisement -

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരായി. സഹകരണ രജിസ്ട്രാര്‍ക്ക് കീഴിലുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യക്തതയില്ലാത്ത നോട്ടീസാണ് ഇഡി സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയത്.

സഹകരണ മേഖലയില്‍ സമഗ്ര അന്വേഷണം നടത്താന്‍ ഇഡിയ്ക്ക് അധികാരമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വാദം. നിലവിലെ സമന്‍സില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ സമന്‍സ് നല്‍കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week