നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു, സിനിമാ സ്‌റ്റൈൽ പ്രൊപ്പോസൽ(വീഡിയോ)
ചെന്നൈ:തെന്നിന്ത്യൻ താരം അമല പോൾ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്തായ ജഗത് ദേശായിയാണ് വരൻ. ‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ അമലയെ പ്രപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ജഗത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഡാൻസേഴ്സിനൊപ്പം ചുവടുവച്ചുകൊണ്ട് മുട്ടുകുത്തി നിലത്തിരുന്ന് അമലയെ പ്രപ്പോസ് ചെയ്യുകയാണ് ജഗത്. ചിരിച്ച്, കെട്ടിപ്പിടിച്ച് മുത്തം നൽകിക്കൊണ്ട് പ്രൊപ്പോസൽ സ്വീകരിക്കുകയാണ് അമല. തുടർന്ന് ചുറ്റുമുള്ളവർ കൈയടിക്കുന്നതും വീഡിയോയിലുണ്ട്.
സംവിധായകൻ എ.എൽ വിജയിയായിരുന്നു അമലയുടെ ആദ്യ ഭർത്താവ്. 2011ൽ വിജയ് സംവിധാനം ചെയ്ത് അമല പോൾ അഭിനയിച്ച ദൈവ തിരുമകൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ൽ അമലയും വിജയും വിവാഹതിരായി. ഹിന്ദു – ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് വർഷം മാത്രം മുന്നോട്ട് പോയ ഇരുവരും 2016ൽ വേർപിരിയൽ പ്രഖ്യാപിച്ചു. 2017ലാണ് നിയമപരമായി ബന്ധം അവസാനിപ്പിച്ചത്.