25.7 C
Kottayam
Monday, June 8, 2026

നയൻതാരയ്ക്ക് വിഘ്നേശിനെ ഇഷ്ടപ്പെടാൻ കാരണം; വിഘ്നേശ് ശിവന്റെ അമ്മ പറയുന്നു

Must read

ചെന്നൈ:തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയായി കരിയറിൽ തിളങ്ങി നിൽക്കുകയാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ ആയി അറിയപ്പെടുന്ന നയൻസ് ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികളിൽ പലതും ഇന്നും മറ്റാെരു നായിക നടിക്കും സ്വന്തമാക്കാനായിട്ടില്ല. നിരവധി സിനിമകളിൽ നായിക ആയി തിളങ്ങിയ നയൻസിന് ഇപ്പോൾ ജീവിതത്തിൽ വിശേഷങ്ങൾ ഏറെയാണ്.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് വിഘ്നേശ് ശിവനും നയൻതാരയും വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾക്കുള്ളിൽ വാടക ​ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികളും പിറന്നു.

ഉയിർ, ഉലകം എന്നാണ് തങ്ങളുടെ ആൺകുഞ്ഞുങ്ങൾക്ക് നയൻസും വിഘ്നേശും നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ വിഘ്നേശിനെക്കുറിച്ചും നയൻതാരയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഘ്നേശിന്റെ അമ്മ മീന കുമാരി.

- Advertisement -

വിഘ്നേശിനെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിച്ചാണ് ചെറുപ്പത്തിലേ വളർത്തിയതെന്നും അങ്ങനെ വളർന്നത് കൊണ്ടാണ് സംവിധാനം ചെയ്ത സിനിമയിലെ നായിക തന്നെ വിഘ്നേശിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും മീന കുമാരി പറയുന്നു.

- Advertisement -

‘മകളെയും മകനെയും ഒരുപോലെ ജോലി ചെയ്യിക്കണമെന്നാണ് അവന്റെ അച്ഛൻ പറഞ്ഞിരുന്നു. പെൺകുട്ടികളോട് പെരുമാറുന്നതിനെക്കുറിച്ചും അവന്റെ അച്ഛൻ പഠിപ്പിച്ചിരുന്നു, തൊട്ടു പഴകാതെ സംസാരിക്കണം, സഹോദ​രങ്ങളെ പോലെ സംസാരിക്കണം എന്ന്. ഏഴ് വയസ്സ് മുതൽ ഇത്തരം കാര്യങ്ങൾ ഞാനും പഠിപ്പിച്ചു. ഇന്ന് എന്റെ മരുമകൻ നല്ലവനായതിലാണ് ഹീറോയിൻ തന്നെ അവനെ തെരഞ്ഞെടുത്തത്. എന്റെ മകനായത് കൊണ്ട് പ്രശംസിച്ച് പറയുന്നതല്ല. ഞാൻ വളർ‌ത്തിയ ആളായതിനാൽ ഉദാഹരണം ആയി പറഞ്ഞതാണ്’

‘നമ്മൾ കണ്ണിന് മുന്നിൽ കാണുന്ന ആൺകുട്ടികൾ ഉത്തരമരാണെങ്കിൽ അതിന് കാരണം അവരുടെ അച്ഛനും അമ്മയുമാണ്. ചെറിയ പ്രായത്തിലേ തെറ്റേത് ശരിയേത് എന്ന് പറഞ്ഞ് കൊടുത്ത് കുട്ടികളെ വളർത്തണം,’ മീന കുമാരി പറഞ്ഞു. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആണ് വിഘ്നേശ് ശിവൻ.

ദീപാവലി ദിനത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്ന വീഡിയോ നയൻസും വിഘ്നേശും പങ്കുവെച്ചിരുന്നു. വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിൽ ആണ് നയൻസും വിഘ്നേശും. ഇരുവരും ഒരുമിച്ച് റൗഡി പിക്ടചേർസ് എന്ന നിർമാണ കമ്പനിയും നടത്തുന്നുണ്ട്.

- Advertisement -

ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ.
മലയാളത്തിൽ ഗോൾഡ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

ഏറെ നാളായി സിനിമയുടെ റിലീസ് നീണ്ട് പോവുകയാണ്. പൃഥിരാജാണ് സിനിമയിൽ നയൻസിന്റെ നായകൻ ആയി എത്തുന്നത്. കണക്ട് ആണ് കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങിയ നയൻതാരയുടെ സിനിമ. റൗഡി പിക്ചേർസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ ശ്രദ്ധ നേടിയില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധ നൽകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week