25.7 C
Kottayam
Monday, June 8, 2026

അടിച്ച് പല്ല് കൊഴിക്കുമെന്ന് മുൻ ഭർത്താവിനോട് ഞാൻ പറഞ്ഞു; ഭർത്താവായാലും പരിധി ഉണ്ടെന്ന് വനിത വിജയകുമാർ

Must read

ചെന്നൈ:തമിഴ് ടെലിവിഷൻ രം​ഗത്തെ വിവാദ നായിക ആയി തുടരുകയാണ് നാളുകളായി വനിത വിജയകുമാർ. വിവാഹങ്ങളും വിവാഹ മോചനവും, അച്ഛനും സഹോദരങ്ങളുമായി നാളുകളായി തുടരുന്ന പ്രശ്നവുമെല്ലാം വനിതയെ ​ഗോസിപ്പ് കോളങ്ങളിൽ നിറച്ചു. ആദ്യ വിവാഹത്തിലെ മകനെ വിട്ട് കിട്ടാൻ നാളുകളുമായി സ്വന്തം പിതാവ് വിജയകുമാറുമായി വനിതക്ക് നിയമ പോരാട്ടം നടത്തേണ്ടി വന്നു. എന്നാൽ മകൻ ശ്രീഹരി വനിതയ്ക്ക് ഒപ്പം പോവാൻ തയ്യാറായില്ല. രണ്ട് പെൺമക്കൾ വനിതയുടെ കൂടെ ആണുള്ളത്.

മൂന്ന് തവണയാണ് വനിത വിജയ കുമാർ വിവാഹം കഴിച്ചത്. നടൻ ആകാശ് ആയിരുന്നു അദ്യ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2007 ൽ വേർപിരിഞ്ഞു. 2007 ൽ രാജൻ ആനന്ദിനെ വിവാഹം കഴിച്ചെങ്കിലും ആ വിവാഹ ബന്ധവും 2012 ൽ അവസാനിച്ചു. പീറ്റർ പോളിനെ ആയിരുന്നു മൂന്നാമത് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹ ബന്ധം ഒരു വർഷത്തിനുള്ളിൽ അവസാനിച്ചു. പീറ്റർ മദ്യപാനി ആണെന്നായിരുന്നു വനിത വിജയകുമാർ പിന്നീട് വ്യക്തമാക്കിയത്.

ഇപ്പോഴിതാ തന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ മുൻ ഭർത്താവ് ആകാശിനെക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ മുൻ ഭർത്താവിന് നൽകിയ മുന്നറിയിപ്പാണ് ചൂണ്ടിക്കാണിച്ചത്. സഹോദരങ്ങളുമായുള്ള പ്രശ്നത്തെക്കുറിച്ചും വനിത തുറന്ന് പറഞ്ഞു.

‘സഹോദരിമാരെ എനിക്ക് ഇപ്പോൾ മിസ് ചെയ്യാറില്ല. അങ്ങനെ തോന്നിയ ഒരു ഘട്ടം ഉണ്ടായിരുന്നു. മക്കളായ ജയയും ജ്യോവികയും വളർന്നപ്പോൾ അവർ എന്റെ സഹോദരിമാരെപോലെ ആയി. അമ്മയും മക്കളെയും പോലെയല്ല ഞങ്ങൾ. സഹോദരിമാരെ പോലെയാണ്’

- Advertisement -

‘ഞങ്ങൾ‌ ഒരേ വസ്ത്രമാണ് ധരിക്കാറ്. കുട്ടികളുടെ പോലെ ഇരിക്കുന്നത് പോലെ അല്ല തോന്നുന്നത്. സഹോദരിമാരുടെ കൂടെ ഇരിക്കുന്നത് പോലെ ആണ്.സഹോദരിമാർക്കും എനിക്കും ബാല്യകാല സ്മരണകൾ ഉണ്ട്. ഭർത്താക്കൻമാർ കാരണം പുറത്ത് കാണിക്കില്ല. അത് കുഴപ്പമില്ല’

- Advertisement -

‘അവരുടെയൊക്കെ മനസ്സിൽ എന്താണെന്ന് സത്യമായും എനിക്ക് അറിയില്ല. വീട്ടിലുള്ളവരെല്ലാം നല്ലവരാണ്. പുറത്ത് നിന്ന് വന്നവരാണ് കൺഫ്യൂസ് ചെയ്തത്. പക്ഷെ എനിക്കും അങ്ങനെ നടന്നിട്ടുണ്ട്, കല്യാണം കഴിഞ്ഞപ്പോൾ നിന്റെ അമ്മ അങ്ങനെയാണ്. സിസ്റ്റർ ഇങ്ങനെയാണ് എന്നൊക്കെ പറയുമായിരുന്നു’

‘അപ്പോൾ ഏയ് പല്ല് അടിച്ച് വീഴ്ത്തും. എന്റെ അമ്മയെ പറ്റി നീ സംസാരിക്കരുതെന്ന് പറയുന്ന ആളാണ് ഞാൻ. ഭർത്താവ് ആയിരുന്നാലും പരിധിയുണ്ട്. നമ്മുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കാനും നമ്മൾ സംസാരിക്കരുതെന്ന് പറയാനും അവർക്ക് നമ്മൾ അനുവാദം കൊടുക്കരുത്’

അത് ആരായാലും ശരി. മകൾ ജ്യോവിക ഞാൻ മകൻ ശ്രീഹരിയോട് സംസാരിക്കരുതെന്ന് പറയും. കാരണം അവൾ പൊസസീവ് ആണ്. ശ്രീഹരിക്ക് മേൽ അവൾക്ക് ദേഷ്യം ആണ്. എന്റെ മകനോട് സംസാരിക്കണോ എന്ന് നീ എനിക്ക് പറഞ്ഞ് തരേണ്ട, അത് എന്റെ ഇഷ്ടമാണ്. എനിക്ക് നിന്നെ ഇഷ്ടമാണ്. ബഹുമാനിക്കുന്നു.

- Advertisement -

പക്ഷെ ഞാൻ ആരോട് സംസാരിക്കണം, സംസാരിക്കേണ്ട എന്ന് പറയേണ്ട എന്ന് ഞാനവളോട് പറഞ്ഞു. മക്കളെ താൻ വ്യത്യസ്തരായി കണ്ടിട്ടില്ലെന്നും വനിത വിജയകുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week