25.5 C
Kottayam
Friday, June 5, 2026

ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന അവളെ ; ആ നോട്ടം പാറക്കല്ലിനെ പോലും അലിയിപ്പിച്ചു കളയും! തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

Must read

കൊച്ചി:മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തു ഒരുപോലെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്ന ലേബലിലാണ് തുടക്കമെങ്കിലും പിന്നീട് സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് സ്വന്തം പേരിലാണ് ദുല്‍ഖറിനെ ഇന്ന് സിനിമയില്‍ അറിയപ്പെടുന്നത്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിനെ ഇപ്പോള്‍ ഭാഷാവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 3 ന് ആയിരുന്നു സിനിമ തിയേറ്ററുകളില്‍ എത്തിയത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അതിഥി റാവുവും കാജല്‍ അഗര്‍ വാളുമാണ് ചിത്രത്തിലെ നായികമാര്‍.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍ സല്‍മാന് .സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് നടന്‍ അധികവും സജീവം. 10 മില്യണ്‍ ഫോളോവേഴ്‌സാണ് നടനുളളത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ 10 മില്യണ്‍ തികഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുളള മലയാളി താരവും തെന്നിന്ത്യയിലെ മൂന്നാമത്തെ താരമാണ് ഡിക്യൂ.ഇപ്പോഴിത തെന്നിന്ത്യന്‍ സിനിമകോളങ്ങളില്‍ വൈറല്‍ ആവുന്നത് ദുല്‍ഖറിന്റെ ക്യുഎ സെക്ഷനാണ്.

- Advertisement -

- Advertisement -

താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളെ കുറിച്ചാണ് ഡിക്യൂ പറയുന്നത്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി. താരത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. മകളെയാണ് ദുല്‍ഖര്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… മകളെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്. അവളുടെ നോട്ടം പാറക്കല്ലിനെ പോലും അലിയിപ്പിച്ച് കളയുമെന്നാണ് ഡിക്യൂ പറയുന്നത്. കൂടാതെ മകള്‍ക്ക് ഭയങ്കര ബോറടിയാണെന്നു മറിയത്തെ തിരക്കിയവരോട് ദുല്‍ഖര്‍ പറയുന്നു.പേര് മാറ്റാന്‍ കിട്ടിയാല്‍ ഇടുന്ന പേരിനെ കുറിച്ചും ഡിക്യൂനോട് ചോദിക്കുന്നുണ്ട്.

- Advertisement -

എന്നാല്‍ അതിനെ കുറിച്ച് അതുവരെ ആലോചിച്ചിട്ടില്ലെന്നാണ് നടന് പറയുന്നത്. കൂടാതെ ഇതിനോടൊപ്പം രണ്ട് ലാസ്റ്റ് നെയിം താരം പങ്കുവെച്ചിട്ടുണ്ട്. മക്വീന്‍, റോക്ക്‌ഫെല്ലര്‍ എന്നി പേരുകള്‍ നല്ലതായി തോന്നുന്നുണ്ടെന്നും താരം പറയുന്നു .നടന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. 10 മില്യണ്‍ ഫോളോവേഴ്‌സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് ആരാധകരോട് നന്ദി പറഞ്ഞത്.”എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും സ്‌നേഹം,” എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ചോദിക്കാനുളള ചോദ്യത്തെ കുറിച്ച് ആരാഞ്ഞ് ദുല്‍ഖര്‍ രംഗത്ത് എത്തിയിരുന്നു.

‘ഹേയ് സിനാമിക’ യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യ ഗ്ലിറ്റ്സ് നല്‍കിയ അഭിമുഖത്തിലാണ് രണ്ടു പേരോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നത് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. എങ്ങനെയാണ് എപ്പോഴും സ്വയം പുതുക്കുന്നത്” എന്നതാണ് പിതാവായ മമ്മൂട്ടിയോട് ദുല്‍ഖറിന് ചോദിക്കാനുള്ളത്. ’50 വര്‍ഷമായി, ധാരാളം സിനിമകള്‍ ചെയ്തു, ഇപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നു, പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഇതൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ ‘നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോ’ എന്ന് ചോദിക്കും,” ദുല്‍ഖര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week