EntertainmentKeralaNews

ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ.. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ?ഗോപി സുന്ദർ

കൊച്ചി:സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ പേഴ്സണൽ ജീവിതത്തെക്കുറിച്ചാകും. ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചർച്ചയായിരുന്നു.

അഭയയുമായി പിരിഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം അമൃതയുമായി പ്രണയത്തിലാകുന്നത്‌. ഇരുവരും ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇവർ അകന്നു എന്ന റിപ്പോർട്ടുകളാണ് അടുത്തിടെയായി പുറത്തുവരുന്നത്

ഇരുവരും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ വർക്കിൽ മുഴുവൻ സമയവും ശ്രദ്ധിക്കുകയും ചെയ്യുന്നു. ചാനൽ പരിപാടികളിലും, സ്വന്തം ജീവിതത്തിലും ഇരുവരും കൂടുതലും ശ്രദ്ധിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സദാചാരവാദികൾ പക്ഷെ ഇവരെ വിടാൻ ഉദ്ദേശിക്കുന്നില്ല.

ചിത്രവുമായെത്തിയ ഗോപി സുന്ദറിനെ കഴിഞ്ഞദിവസവും മോശം കമന്റുകൾ ഇട്ടുകൊണ്ടാണ് ഒരുപറ്റം ആളുകൾ വരവേറ്റത്. എന്നാൽ കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെ ഗോപി നല്കുകയും ചെയ്തു. ഇന്നും നല്ലൊരു ചിത്രം പങ്കിട്ടുകൊണ്ട് ഗോപി എത്തുകയുണ്ടായി. ഇത്തവണയും പതിവ് സദാചാരക്കാർ കമന്റുകളുമായി എത്തി.

പതിവുപോലെ ഗോപി സുന്ദർ തഗ് മറുപടിയും നൽകി. ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്- ഗോപി ചോദിക്കുന്നു. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി- ഗോപി സുന്ദർ കുറിച്ചു.

അതിനിടെ ഗോപി സുന്ദർ അടുത്ത പ്രണയം കണ്ടെത്തിയോ എന്ന ചോദ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉയരുകയുണ്ടായി. മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. പ്രിയ നായർ എന്ന യുവതിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം ചോദ്യങ്ങളും വിമർശനങ്ങളുമായി ആളുകൾ എത്തുന്നുണ്ട്. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

തനിക്കെതിരെ വിമർശനമുന്നയിക്കുന്നവരോട് ‘സ്വന്തം കാര്യം നോക്കൂ’ എന്നാണ് ഗോപി സുന്ദർ പറയുന്നത്. ‘ഇത് എന്റെ ജീവിതമാണ്’ എന്ന ക്യാപ്ഷ്യനോടെ ഒരു ചിത്രവും അതിനൊപ്പം ഹാങ്ക് വില്ല്യംസിന്റെ ‘വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്….’ എന്ന പാട്ടും ചേർത്തുകൊണ്ടുള്ള പോസ്റ്റിലൂടെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നവർക്ക് തക്ക മറുപടിയും ഗോപി സുന്ദർ നൽകുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button