24.3 C
Kottayam
Saturday, June 6, 2026

സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു,ഉന്നത ഉദ്യാഗസ്ഥനും പീഡനത്തിന് കൂട്ടുനിന്ന ഭാര്യയും അറസ്റ്റില്‍,ഇര കടുത്ത മാനസിക സംഘര്‍ഷത്തില്‍

Must read

ന്യൂഡൽഹി: ഡൽഹി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പല തവണ കടുത്ത മാനസിക സംഘർഷത്തെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയതായി റിപ്പോർട്ട്. സുഹൃത്തിന്റെ മകളെ 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ അഞ്ചു മാസത്തോളം തുടർച്ചയായി പീഡിപ്പിച്ചെന്ന കേസിൽ ഉദ്യോഗസ്ഥനായ പ്രമോദയ് ഖാഖയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പീഡനത്തിന് കൂട്ടുനിന്ന ഭാര്യയുടെ അറസ്റ്റും രേഖപ്പെടുത്തി. അന്ന് 14 വയസ്സുണ്ടായിരുന്ന പെൺകുട്ടി ഗർഭിണിയാകുകയും ഗർഭഛിദ്രത്തിന് ഖാഖയുടെ ഭാര്യ ഗുളിക നൽകുകയും ചെയ്തുവെന്നുമാണ് പൊലീസ് കേസ്. 

മകളുടെ ബുദ്ധിമുട്ട് കണ്ട് അമ്മയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വച്ച് കൗൺസിലർമാർ കുട്ടിയോടു സംസാരിച്ചതിനെത്തുടർന്നാണ് നേരിട്ട പീഡനം കുട്ടി പുറത്തുപറഞ്ഞത്. അച്ഛന്റെ സുഹൃത്തായ ഖാഖയെ കുട്ടി ‘മാമ’ എന്നാണ് വിളിച്ചിരുന്നത്.

ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഓഗസ്റ്റ് 13ന് തന്നെ കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയായിരുന്നു അപ്പോൾ. പോക്സോ കേസ് ഉൾപ്പെടെ റജിസ്റ്റർ ചെയ്തെങ്കിലും എട്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. 

- Advertisement -

പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ഖാഖ. 2020ലാണ് പിതാവ് അന്തരിക്കുന്നത്. പിന്നാലെ കുട്ടിയുടെ അമ്മ ഖാഖയുടെ ബുറാഡിയിലെ വീട്ടിലേക്ക് മകളെ അയയ്ക്കുകയായിരുന്നു. 2021 ജനുവരിയിൽ പെൺകുട്ടി അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി.  മജിസ്ട്രേറ്റിനു മൊഴി നൽകാനാകാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് പൊലീസിന്റെ പദ്ധതി.

- Advertisement -

ഖാഖയുടെ അറസ്റ്റ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു. ഡൽഹി വനിതാ – ശിശു വികസന വിഭാഗത്തിന്റെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു ഖാഖ.

‘‘പെൺമക്കളെ സംരക്ഷിക്കേണ്ട ചുമതലയിൽ ഉള്ളവർ അവരെ വേട്ടയാടിയാൽ ആ പെൺകുട്ടികൾ എങ്ങോട്ടു പോകും?’’ – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ (ട്വിറ്റർ) കുറിപ്പിൽ ഡൽഹി വനിതാ കമ്മിഷൻ ചെയർപഴ്സൻ സ്വാതി മാലിവാൽ പറഞ്ഞു. ആശുപത്രിയിൽ പെൺകുട്ടിയെ കാണാനുള്ള നീക്കം പൊലീസ് തടഞ്ഞുവെന്നും സ്വാതി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week